Skip to main content

ചരിത്ര സംഭവങ്ങൾ

ചരിത്ര സംഭവങ്ങൾ

വർഷം സംഭവങ്ങൾ
1567 മട്ടാഞ്ചേരിയിൽ യഹൂദപള്ളി പണിയുന്നു
1569 പോർട്ടുഗീസു സൈന്യത്തെ കുഞ്ഞാലിമരയ്ക്കാർ തോൽപ്പിച്ചു
1571 സാമൂതിരി പാലിയം കോട്ട കീഴടക്കി 1573 - കൊച്ചിയിലും വൈപ്പിൻകോട്ടയിലും അച്ചടിശാലകൾ സ്ഥാപിച്ചു
1592 ഡച്ച് ഈസ്റ്റിന്ത്യ കമ്പനി സ്ഥാപിച്ചു 1599 - ഉദയംപേരൂർ സുന്നഹദോസ്
1600 കുഞ്ഞാലിയെ സാമൂതിരി പോർട്ടുഗീസുകാർക്ക് വിട്ടുകൊടുക്കുന്നു.ഗോവയിൽവച്ച് കുഞ്ഞാലിമരയ്ക്കാർ വധിക്കപ്പെടുന്നു 1604 - ഡച്ചുകാർ സമൂതിരിയുമായി കരാറിലേർപ്പെടുന്നു
1616 കീലിംങ് എന്ന ഇംഗ്ലീഷ് കപ്പിത്താൻ കൊടുങ്ങല്ലൂരിൽ വരുന്നു
1634 കൊച്ചിയിൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പാണ്ടികശാല
1644 ഇംഗ്ലീഷുകാർ വിഴിഞ്ഞത്ത് വ്യാപാരശാല ആരംഭിച്ചു
1653 കൂനൻ കുരിശ് പ്രതിജ്ഞ
1658 ഡച്ചുകാർ പോർട്ടുഗീസുകാരെ ശ്രീലങ്കയിൽ നിന്നും തുരത്തുന്നു
1683 കണ്ണൂരിലും തലശ്ശേരിയിലും ഇംഗ്ലീഷ് വ്യാപാര കേന്ദ്രങ്ങൾ
1695 അഞ്ചുതെങ്ങ് കോട്ടയുടെ പണി ഇംഗ്ലീഷുകാർ പൂർത്തിയാക്കി
1696 പുലപ്പേടി, മണ്ണാപ്പേടി തുടങ്ങിയ ആചാരങ്ങൾ നിരോധിച്ചു
1721 ആറ്റിങ്ങൽ കലാപം. അഞ്ചുതെങ്ങിലെ ഇംഗ്ലീഷുകാരെ തിരുവിതാംകൂറിലെ നായർ പ്രഭുക്കന്മാർ കൂട്ടക്കൊലചെയ്യുന്നു.
1725 മയ്യഴിയിൽ ഫ്രഞ്ചുകാർ താവളമുറപ്പിക്കുന്നു
1729 തിരുവിതാംകൂറിൽ മാർത്താണ്ഡവർമ്മ സ്ഥാനാരോഹണം ചെയ്തു
1741 കുളച്ചൽയുദ്ധത്തിൽ മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തി
1746 പുറക്കാട്ട് യുദ്ധം മാർത്താണ്ഡവർമ്മ കായംകുളം പിടിച്ചടക്കി
1750 മാർത്താണ്ഡവർമ്മ തന്റെ രാജ്യം ശ്രീപത്മനാഭനു സമർപ്പിച്ചു ഇത് തൃപ്പടിദാനം എന്നറിയപ്പെടുന്നു
1755 തിരുനാവായയിൽ അവസാന മാമാങ്കം നടന്നു