Skip to main content

ബ്രഹ്മാനന്ദ ശിവയോഗി











ബ്രഹ്മാനന്ദ ശിവയോഗി

ജനനം : 1852 ആഗസ്റ്റ് 26
ജന്മസ്ഥലം : കൊല്ലങ്കോട്, പാലക്കാട്
ബാല്യകാല നാമം : കാരാട്ട് ഗോവിന്ദൻകുട്ടി മേനോൻ
മറ്റു നാമങ്ങൾ : സിദ്ധമുനി,ആലത്തൂർ സ്വാമി
മരണം : 1929
* മനസ്സാണ് ദൈവം എന്ന് പ്രഖ്യാപിച്ച കേരളീയ പരിഷ്‌കർത്താവ്
* അയ്യത്താൻ ഗോപാലന്റെ ആവശ്യമനുസരിച്ച് ബ്രഹ്മസങ്കീർത്ത്നം എന്ന കവിത രചിക്കുകയും അതിൽ പിന്നീട് ബ്രഹ്മാനന്ദ സ്വാമി എന്നു വിളിക്കപ്പെടുകയും ചെയ്തു.
* 1891 ൽ വാനൂരിൽ സ്ഥാപിച്ച സിദ്ധശ്രമം 1893 ൽ
ആലത്തൂരിലേക്ക് മാറ്റി
* ആലത്തൂർ സ്വാമികൾ, നിരീശ്വരവാദികളുടെ ഗുരു എന്നിങ്ങനെ അറിയപ്പെടുന്നു
* 1918 ൽ ആനന്ദമഹാസഭ സ്ഥാപിച്ചു
* ആനന്ദ മതം , ആനന്ദ ജാതി,എന്നീ ആശയങ്ങൾ ഇദ്ദേഹത്തിന്റേതാണ്
നമ്പർ കൃതിയുടെ പേര് വർഷം
1 ശിവയോഗ രഹസ്യം 1893
2 സ്ത്രീ വിദ്യാപോഷിണി 1899
3 സിദ്ധാനുഭൂതി 1903
4 മോക്ഷപ്രദിപം 1905
5 ആനന്ദ കല്പദ്രുമം 1905
6 ആനന്ദസൂത്രം 1910
7 രാജയോഗപരസ്യം 1916
8 വിഗ്രഹാരാധനാ ഖണ്ഡനം 1916
9 ആനന്ദവിമാനം 1916
10 ആനന്ദ മത പരസ്യം 1919
11 ആനന്ദക്കുമ്മി 1923
12 ആനന്ദഗാനം 1927
13 ആനന്ദാദർശം 1928
14 ആനന്ദാദർശാംശം 1928
* വനവാസികളും ഭിക്ഷാടകരുമായ സന്യാസികളെ ഉദരനിമിത്തം എന്ന് പരിഹസിച്ച സാമൂഹിക പരിഷ്‌കർത്താവ്.
* ബ്രഹ്മാനന്ദ ശിവയോഗിയുടെ പ്രധാന ശിഷ്യനാണ് വാഗ്ഭടാനന്ദൻ.
* ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച മതമാണ് ആനന്ദ മതം
* മനസ്സിലെ ശാന്തി സ്വർഗ്ഗവാസവും അശാന്തി നരകവുമാണ് വേറെ സ്വർഗ്ഗ-നഗരങ്ങളില്ല എന്ന് ഉദ്ബോധിപ്പിക്കുന്ന ദർശനമാണ് ആനന്ദദർശനം
* ബ്രഹ്മാനന്ദ ശിവയോഗി ആരംഭിച്ച പ്രസിദ്ധീകരണമാണ് സാരഗ്രാഹി

*