Skip to main content

കുര്യാക്കോസ് ഏലിയാസ്‌ ചാവറ

കുര്യാക്കോസ് ഏലിയാസ്‌ ചാവറ
ജനനം : 1805 ഫെബ്രുവരി 10
ജന്മസ്ഥലം : കൈനകരി, ആലപ്പുഴ
അച്ഛൻ : ഐക്കോ കുര്യാക്കോസ്
'അമ്മ : മറിയം തോപ്പിൽ
മരണം : 1871 ജനുവരി 3, കൂനമ്മാവിൽ വെച്ച്
സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്നു
പ്രധാന കൃതികൾ : ആത്മാനുതാപം,നളാഗമങ്ങൾ,കനോന നമസ്കാരം
അനസ്താഷ്യയുടെ രക്തസാക്ഷിത്വം,നാൽപത് മണിയുടെ ക്രമം, ധ്യാനസല്ലാപങ്ങൾ
പ്രവർത്തനങ്ങൾ
* പള്ളിയോടൊപ്പം ഓരോ വിദ്യാലയങ്ങൾ (പള്ളിക്കൂടം) ആരംഭിക്കാൻ ഉദ്ഘോഷിച്ചു
* 1831 മെയ് 31 ന് ഇന്ത്യയിലെ ആദ്യത്തെ ക്രൈസ്തവ സഭയായ കാർമലൈറ്റ്‌സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (CMI) ആരംഭിച്ചു
* കോട്ടയം ജില്ലയിലെ മാന്നാനത്താണ് സി.എം.ഐ സ്ഥാപിക്കപ്പെട്ടത്
* 1833 ൽ സെമിനാരിക്ക് തുടക്കം കുറിച്ചു
* 1846 ൽ മാന്നാനത്ത് സംസ്‌കൃത വിദ്യാലയം ആരംഭിച്ചു
* 1846 ൽ മാന്നാനത്ത് സെന്റ്-ജോസഫ് പ്രസ്സിന്‌ തുടക്കം കുറിച്ചു.ഇവിടെ നിന്നും ആദ്യം അച്ചടിച്ച പുസ്തകം:ജ്ഞാനപിയൂഷം (1848)
* 1861 ൽ സിറിയൻ കത്തോലിക്കരുടെ വികാരി ജനറലായി ചുമതലയേറ്റു
* 1866 ൽ ഇന്ത്യയിലെ ആദ്യത്തെ കന്യാസ്ത്രീ മഠമായ CMC (കോണ്ഗ്രിഗേഷൻ ഓഫ് മദർ കാർമൽ) ആരംഭിച്ചു
* 1986 ഫെബ്രുവരി 8 ന് കുര്യാക്കോസ് ഏലിയാസ് ചാവറയെ വാഴ്ത്തപ്പെട്ടവനായി ജോണ് പോൾ രണ്ടാമൻ മാർപാപ്പ പ്രഖ്യാപിച്ചു.

* 2014 നവംബർ 23 ന് ഫ്രാൻസിസ് മാർപ്പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു.