വൈകുണ്ഠ സ്വാമികൾ
ജനനം : 1809 മാർച്ച് 12
ജന്മസ്ഥലം : സ്വാമിത്തോപ്പ്,കന്യാകുമാരി
അച്ഛൻ : പൊന്നു മാടൻ
'അമ്മ : വേലാൾ
ബാല്യകാല നാമം : മൂടിച്ചൂടും പെരുമാൾ,
മുത്തുകുട്ടി
മരണം : 1851
തദ്ദേശീയർ ആദരപൂർവ്വം സമ്പൂർണ്ണ തേവൻ അഥവ ദേവാധിദേവൻ എന്ന് വിളിച്ചു
പ്രധാന പ്രവർത്തനം
* 1836 ൽ കേരളത്തിലെ ആദ്യ സാമൂഹിക പരിഷ്കരണ സംഘടനയായ സമത്വ സമാജം സ്ഥാപിച്ചു.
* 1836ൽ കന്യാകുമാരിക്കടുത്ത് ശുചീന്ദ്രത്ത് സ്വാമിത്തോപ്പിൽ "സമത്വസമാജ"മെന്ന ഒരു സംഘടന സ്ഥാപിക്കപ്പെടുകയുണ്ടായി. ജാതീയമായ ഉച്ചനീചത്വങ്ങൾ കർശനമായി പാലിക്കപ്പെടുകയും അത് ലംഘിക്കുന്നവരെ കഠിനമായി ശിക്ഷിക്കുകയും ചെയ്യുന്ന സാമൂഹ്യാവസ്ഥ നിലനിൽക്കുന്ന കാലത്താണ് മനുഷ്യരെല്ലാം സമന്മാരാണെന്ന ബോധം സൃഷ്ടിക്കുന്നതിന് വേണ്ടി സമത്വസമാജം സ്ഥാപിച്ചത്.
* തെക്കേ ഇന്ത്യയിൽ ആദ്യമായി ശുചീന്ദ്രത്ത് കണ്ണാടി പ്രതിഷ്ട നടത്തി
* വൈകുണ്ഠസ്വാമി സ്ഥാപിച്ച മതവിഭാഗമാണ് അയ്യാവഴി (അച്ഛന്റെ അഥവാ ദൈവത്തിന്റെ വഴി).
* എല്ലാ ജാതിക്കാർക്കും വേണ്ടി പൊതു കിണർ നിർമ്മിച്ചു
* വൈകുണ്ഠസ്വാമി ഉപയോഗിച്ച കിണർ സ്വാമികിണർ,മുന്തിരി കിണർ എന്നിങ്ങനെ അറിയപ്പെടുന്നു.
* ചാന്നാർ ലഹളയ്ക്ക് (മേൽമുണ്ട് സമരം) പിന്തുണ നൽകി
* ജാതീയമായ ഉച്ചനീചത്വങ്ങൾ ഇല്ലായ്മചെയ്യാൻ എല്ലാ ജാതിക്കാരെയും ഒരുമിച്ചിരുത്തി ഭക്ഷണം കഴിക്കുന്ന "സഹപന്തിഭോജനം" ആരംഭിച്ചു.
* തിരുവിതാംകൂർ ഭരണത്തെ അനന്തപുരിയിലെ നീചഭരണമെന്നും ബ്രിട്ടീഷ് ഭരണത്തെ വെൺനീച ഭരണം എന്നും വിശേഷിപ്പിച്ചു
* ജോലി ചെയ്താൽ കൂലി കിട്ടും,ഒരു ജാതി ഒരു മതം ഒരു കുലം ഒരു ദൈവം ഇവ പ്രസിദ്ധമായ വചനങ്ങൾ ആണ്
* കൃതികൾ : അരുൾ നൂൽ,അഖിലത്തിരുട്ട്